Saturday, May 16, 2009

സഖാക്കൾ ഇനി ജനങ്ങളിലേക്ക് ഇറങ്ങട്ടേ..

ഇതൊരു ഷോക്ക് ട്രിറ്റ്മെന്റാണ്.. ഇടതുപക്ഷത്തിനു ഒരു തിരിച്ചടി എല്ലാവരും പ്രതിക്ഷിച്ചിരുന്നെങ്കിലും, ഇത്രയും കനത്തൊരു തോൽ‌വി എതിരാളികൾ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.തങ്ങളുടെ ഉരുക്കു കോട്ടയായ ബംഗാളിൽ പോലും പാർട്ടിക്ക് തിരിച്ചടിയെറ്റു.തങ്ങളുടെ നയങ്ങളിലുണ്ടായ വ്യതിയാനവും,തമ്മിൽ തല്ലുമാണ് ഇടതുപക്ഷ പാർട്ടികൾക്ക് ഏറ്റ പരാജയത്തിനു കാരണം എന്നതിൽ യാതെരു സംശയവുമില്ല.ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മാർക്സിസ്റ്റ് പാർട്ടി നേരിട്ടു കൊണ്ടിരിക്കുന്നത്.ഒരു വശത്ത് തങ്ങളുടെ പിടിവാശിയും കുതുകാൽ വെട്ടും,താൻപോരിമയും കാരണം ശിഥിലാമായ ഇടത്തു പക്ഷമുന്നണി,മറുവശത്ത് പാർട്ടി നേതാക്കളുടെ തെറ്റായ നിലപാടുകൾ മൂലം കൊഴിഞ്ഞു പോകുന്ന് അണികൾ.പാർട്ടിക്കെതിരായ നിഷേധവോട്ടുകളെ നിഷേധിച്ച് പാർട്ടി നേത്രത്തതിന് എത്രനാൾ മുന്നേട്ട് പോകാൻ കഴിയും?. നേതാക്കൾ തെറ്റ് തിരുത്തി, മത-തീവ്രവാദികളുടെ സഹവാസം നിർത്തി, ദന്തഗേപുര വാസികളാകാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമെന്ന് പ്രതീക്ഷിക്കാം...

3 comments:

നിരക്ഷരൻ said...

കാലത്തിനനുസരിച്ച് കോലം മാറിയില്ലെങ്കില്‍ ഏതൊരു പാര്‍ട്ടിക്കും പിടിച്ചുനില്‍ക്കാനായെന്ന് വരില്ല.

mukthaRionism said...

നേതാക്കൾ തെറ്റ് തിരുത്തി, മത-തീവ്രവാദികളുടെ സഹവാസം നിർത്തി, ദന്തഗേപുര വാസികളാകാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമെന്ന് പ്രതീക്ഷിക്കാം...

Rajesh T.C said...

നന്ദി നിരക്ഷരൻ ചേട്ടാ
നന്ദി മുക്താർ