Tuesday, November 30, 2010

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം.


ഇന്ന് ലോക എയ്ഡ്സ് ദിനം‍.ലോകത്ത് ഉണ്ടായതിൽ വച്ചേറ്റവും മാരകമായ രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന്തിനും, രോഗത്തിനെതിരെയുള്ള ചെറുത്ത് നിൽ‌പ്പിന് ശക്തി  കൂട്ടാനുമായി ഒരു ദിനം.ദിനം പ്രതി ലോകത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടിവരുകയാണ്.ഏകദേശം 25 മില്ല്യൺ ആളുകൾ ഈ മാരക രോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.33 മില്ല്യൺ ആളുകൾ HIV ബാധിതരായി ഈ ലോകത്ത് ജീവിക്കുന്നു..അതിൽ തന്നെ സ്ത്രീകളും കുട്ടികളും കൂടുതൽ...എയ്ഡ്സ് രോഗികളുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.
HIV ബാധിതനായ ഒരു വ്യക്തിക്ക്, രോഗത്തേക്കാൾ സമൂഹം നൽകുന്ന ഒറ്റപ്പെടുത്തൽ ആണ് അവനെ മാനസികമായി തകർക്കുന്നത്.അതിനു കാരണം ഈ രോഗത്തെ കുറിച്ച് ജനങ്ങളിൽ ഇന്നും നിലനിൽക്കുന്ന തെറ്റ് ധാരണകൾ തന്നെ. സാംസ്കാരികമായും,വിദ്യാഭാസപരമായും ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന മലയാ‍ളികൾ ഈ കാര്യത്തിൽ ഒട്ടും പിന്നിലെല്ലാന്ന് ഏറെ വേദനാജനകമാണ്.അതിന് നമ്മുടെ കയ്യിൽ ഏറെ ഉദാഹരണങ്ങളും ഉണ്ട്. HIV ബാധിക്കുന്ന ഏറെ പേരും,പ്രതേകിച്ച് സ്ത്രീകളും, കുട്ടികളും അവരുടെ തെറ്റ് മൂലമല്ല രോഗികളായിട്ടുള്ളത്.അവർ മറ്റുള്ളവരിൽ നിന്ന്  സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നുണ്ട്..അവരെയും ജീവിക്കാൻ അനുവദിക്കുക..

2 comments:

ഒഴാക്കന്‍. said...

एड्स..

ഗൗരിനാഥന്‍ said...

hmmm...എയ്ഡ്സ് ര്രോഗികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നന്നാകട്ടെ..കുറേ കാലമായി ബ്ലോഗിലെ ഊരു ചുറ്റല്‍ തുടങ്ങീട്ട്, ദാ ഇന്നത് തുടങ്ങി..