രാഷ്ടീയ പാർട്ടികളുടെ നേതാക്കന്മാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന അപവാദങ്ങൾ ഒന്നാണ്, അവർ തങ്ങളുടെ അണികളെ തെരുവിൽ തല്ലി ചാകാൻ പറഞ്ഞയ്ക്കുകയും,എന്നാൽ തങ്ങളുടെ മക്കളെ തെരുവിലേക്ക് വിടാതെ സുരക്ഷിതരായി നല്ല വിദ്യാഭാസം നൽകി, നല്ല ജീവിതം കൊടുക്കാൻ ശ്രദ്ധിക്കുന്നൂന്ന്.ഉദാഹരണത്തിനായി നമ്മുടെ ഭരണ പ്രതിപക്ഷ നേതാക്കൾ തന്നെ ധാരാളം, ഭക്തിയുടെ കാര്യം വരുമ്പോഴും അതിനു മാറ്റമില്ല, തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്നവരും, അതെല്ലാം സോഷ്യൽമീഡിയായിൽ നാഴികക്ക് നാല്പതു വട്ടം ഷെയർ ചെയ്യുന്ന സ്വദേശത്തേയും വിദേശത്തേയും 'ആരാധകരും' മേൽപ്പറഞ്ഞ വിഭാഗത്തിൽ പെട്ടവർ തന്നെ. **ഡാ തടിയാ സിനിമയിൽ ,കരുത്ത് തെളിയിക്കാനായി നേതാവ് പറയുമ്പോഴേക്കും വെള്ളത്തിലേക്ക് എടുത്ത് ചാടുന്ന അണി.
ഈ വീഡിയോ കണ്ടപ്പോൾ ചില്ലറ ഇല്ലാത്തതു കൊണ്ട് ഉണ്ടായ അല്ലറചില്ലറ സംഭവങ്ങൾ
ഓർമ്മ വന്നത്. കൊച്ചി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപ ഒഴികെ എല്ലാ വിദേശ
കറൻസികൾ സ്വീകരിക്കുമെങ്കിലും, തിരിച്ച് ചില്ലറ cent ആയിട്ടേ തരൂ, അല്ലെങ്കിൽ
സോപ്പ്. ഒരിക്കൽ ഡ്യൂട്ടി ഷോപ്പിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച, ടൈയും കോട്ടും ഇട്ട
ഒരു കാർന്നോർ രണ്ട് കുപ്പി മദ്യം വാങ്ങി ദിനാർ കൊടുക്കുന്നു.പതിവു പോലെ കേഷ്യർ ഒരു ലെക്സ് സോപ്പും കൊടുത്തു. കാർന്നോർ ഒരു
പൊടിക്ക് സമ്മതിക്കുന്നില്ല,”ഞാൻ ദിനാറാണ് തന്നത് എനിക്ക് അതിന്റെ ചില്ലറ
വേണം,മാത്രമല്ല ഞാൻ ലെക്സ് സോപ്പ് ഉപയോഗിക്കറില്ല.എനിക്ക് ഒരു ഉപകാരമില്ലാത്ത
സാധനങ്ങൾ എന്തിനാ എന്റെ മേൽ കെട്ടിവെയ്ക്കുന്നത്”.പിന്നെ തർക്കമായി,കാർന്നോർ രണ്ട്
കുപ്പിയും മേശപ്പുറത്ത് വെച്ച് സ്ഥലം കാലിയാക്കി. നാട്ടിലെ ഒരുവിധം പലചെരക്ക്
കടകളിലെല്ലാം ചില്ലറയ്ക്കു പകരം മിഠായി ആണ് തരുന്നത്.പച്ചക്കറി കടകളിൽ ചെറുനാരങ്ങ,
അങ്ങനെ ഓരോത്തരം അവരവർക്ക് സൗകര്യമുള്ളത്, നമ്മളോട് ചോദിക്കാതെ തന്നെ അവർ സഞ്ചിയിൽ
ഇട്ടു തരും. ആര്യവൈദ്യശാലയിൽ മരുന്നു വാങ്ങി കഴിഞ്ഞപ്പോൾ 62 രൂപ
കൊടുക്കണം,ചെയ്ഞ്ച് വേണമെന്ന് ആദ്യമേ പറഞ്ഞതു കൊണ്ട് 70 രൂപ കൊടുത്തു,ബാക്കി തരാൻ
ചില്ലറ ഇല്ല.എന്റെ കയ്യിൽ കൊടുക്കാനും ഇല്ല. “എന്നാൽ ബാക്കി പൈസക്ക് ഗോപിചന്ദനാദി
ഗുളിക എടുത്തോ, വീട്ടിൽ വലിയവർക്കോ ചെറിയവർക്കോ
ഗ്യാസ്,കഫകെട്ട്,നെഞ്ചെരിച്ചൽ തുടങ്ങിയവക്ക് എല്ലാം ഉപയോഗിക്കാം”. അതു ബേഗിൽ ഇരിക്കുന്നതു
കൊണ്ടാണോന്ന് അറിയില്ല ഈ പറഞ്ഞ രോഗമെല്ലാം ഉണ്ടോന്ന് ഇടയ്ക്ക് ഇടയ്ക്ക് ഒരു സംശയം.കൂട്ടുകാരന്
കുറച്ചു പുസ്തകങ്ങൾ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുക്കാൻ പോസ്റ്റോഫിൽ പോയപ്പോഴും
ചില്ലറക്ക് പകരം കിട്ടിയത് സ്റ്റാമ്പ്. “ഞാൻ ഇപ്പോൾ ആർക്കും കത്തയ്ക്കാറില്ലാന്ന്”
പറഞ്ഞെങ്കിലും കൈയ്യിൽ വെച്ചോളൂ ഇവിടെ ചില്ലറയില്ലാന്ന് മറുപടി. വടക്കുംനാഥൻ
അമ്പലത്തിൽ പോയപ്പോഴും ഇതു പോലെ തന്നെ സംഭവിച്ചു. ഒരു നെയ്യ് വിളക്കിന് 12 രൂപ, 20
ന്റെ നോട്ട് കൊടുത്തപ്പോൾ രണ്ട് രൂപ ചില്ലറ വേണമെന്നായി. ഇല്ലാന്ന് പറഞ്ഞപ്പോൾ “എന്നാൽ
ദേവിക്ക് ഒരു മഞ്ഞൾപ്പൊടി ചാർത്തി കൊള്ളു, 8 രൂപയാണ്, അപ്പോൾ കണക്ക് ശരിയാവും”.
ദൈവത്തിന്റെ കാര്യമെല്ലെ റിസ്ക്ക് എടുക്കാൻ നിന്നില്ല.
ഈ പ്രേമമെന്ന് പറയുന്നത് ചിക്കൻപോക്സ് പോലെയാ, കുറച്ച് വൈകീട്ടാണങ്കിലും എല്ലാവർക്കും വരും : കെ. സി രവി (മ്ലേച്ചൻ) .സിനിമ - ഇടുക്കി ഗോൾഡ് നമ്മുക്ക് ചെറുപ്പത്തിലെ ‘ചിക്കൻപോക്സ്’ ഒന്നു വന്നു പോയതാ. അണ്ണാ, ഒരുക്കൽ ചിക്കൻപോക്സ് വന്നുവർക്ക് വീണ്ടും വരുമോ പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയദിനാശംസകൾ,
അവന്റെ കഷ്ടപാടും വിഷമങ്ങളും,വിരഹവേദനയും കണ്ടപ്പോൾ യന്ത്രപക്ഷി അവനെ, അവൻ വന്ന സ്ഥലത്തേക്ക് തന്നെ കൊണ്ട് വിട്ടു. ബട്ട് എപ്പോഴെല്ലാം യന്ത്രപക്ഷി അവനെ അവന്റെ നാട്ടിൽ കൊണ്ട് വിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം പൂച്ചയെ ദൂരെ കൊണ്ട് കളഞ്ഞാൽ അത് തിരിച്ചു വരുന്നതു പോലെ, അവൻ ഈ ചുട്ടുപൊള്ളുന്ന മണലാര്യത്തിലേക്ക് തിരിച്ചു വന്നു കൊണ്ടേ ഇരുന്നു!!!
കമ്പനികാര്യം മിണ്ടരുതെന്ന്’ എന്നു പറഞ്ഞിട്ടാവും, വാര്യാന്ത്യത്തിലെ സുഹൃത്ത് കൂട്ടായ്മകളിലെ ചർച്ചകൾ തുടങ്ങുക. ചർച്ചക്ക് ‘വീര്യം‘ കൂടി വരുമ്പോൾ പതിവുപോലെ കമ്പനികാര്യങ്ങളും കടന്നു വരികയും, ചർച്ചയുടെ മുക്കാൽ ഭാഗം സമയവും അപഹരിക്കുകയും ചെയ്യും.ജോലി സ്ഥലങ്ങളിലെ അസമത്വം, അർഹിച്ച് പരിഗണന കിട്ടാതിരിക്കുക,മനസ്സിനിണങ്ങാത്ത ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, അങ്ങനെ പോകുന്നു ചർച്ചകൾ.പലരും പൊട്ടി തെറിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്.കമ്പനിയുമായി പൊരുത്തപെടാൻ ആവാതെ വർഷാവർഷം പല കമ്പനിളും മാറി പരീക്ഷിച്ച് ഒടുവിൽ “ദുനിയാ മേ സബ് കമ്പനിക്കോ ഏക്ക് മുഖ് ഹേ വേ ഭയങ്കർ ഹേ” എന്ന് തിരിച്ചറിഞ്ഞ്, പിന്നീട് കിട്ടിയ ജോലിയുമായി പൊരുത്തപെടുന്നവരാണ് ഏറെയും,എല്ലാം ഇട്ടെറിഞ്ഞ് പോയവരും ഉണ്ട്. പക്ഷെ അവരുടെ എണ്ണം കുറവാണന്ന് മാത്രം. മാനസിക സങ്കർഷം, ഹൈ ബീപ്പി...അങ്ങനെ പോകുന്നു. അതിന്റെ ഒന്നും ആവശ്യം ഇല്ലാന്നേ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് പ്രമുഖ ബുദ്ധിജീവിയായ ക്യൂബാ മുകുന്ദൻ അറബിക്കഥ എന്ന സിനിമയിൽ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. അതു പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളു. കാരണം മൂത്രപുരകൾ ഇല്ലാത്ത കമ്പനികൾ ഗൾഫിൽ ഇല്ലല്ലോ
** HR മേഖലയിൽ ജോലി ചെയ്യുന്ന ഒരു ചങ്ങാതിയുമായുള്ള സംഭാഷണത്തിനിടയിൽ വീണു കിട്ടിയ പോസ്റ്റാണിത്.