Tuesday, October 22, 2013

ഇനി യന്ത്രപക്ഷിയെ കുറ്റം പറയരുത്....

അവന്റെ കഷ്ടപാടും വിഷമങ്ങളും,വിരഹവേദനയും കണ്ടപ്പോൾ യന്ത്രപക്ഷി അവനെ, അവൻ വന്ന സ്ഥലത്തേക്ക് തന്നെ കൊണ്ട് വിട്ടു. ബട്ട് എപ്പോഴെല്ലാം യന്ത്രപക്ഷി അവനെ അവന്റെ നാട്ടിൽ കൊണ്ട് വിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം പൂച്ചയെ ദൂരെ കൊണ്ട് കളഞ്ഞാൽ അത് തിരിച്ചു വരുന്നതു പോലെ, അവൻ ഈ ചുട്ടുപൊള്ളുന്ന മണലാര്യത്തിലേക്ക് തിരിച്ചു വന്നു കൊണ്ടേ ഇരുന്നു!!!ക്യൂബാ മുകുന്ദൻ

കമ്പനികാര്യം മിണ്ടരുതെന്ന്’ എന്നു പറഞ്ഞിട്ടാവും, വാര്യാന്ത്യത്തിലെ സുഹൃത്ത് കൂട്ടായ്മകളിലെ ചർച്ചകൾ തുടങ്ങുക. ചർച്ചക്ക് ‘വീര്യം‘ കൂടി വരുമ്പോൾ പതിവുപോലെ കമ്പനികാര്യങ്ങളും കടന്നു വരികയും, ചർച്ചയുടെ മുക്കാൽ ഭാഗം സമയവും അപഹരിക്കുകയും ചെയ്യും.ജോലി സ്ഥലങ്ങളിലെ അസമത്വം, അർഹിച്ച് പരിഗണന കിട്ടാതിരിക്കുക,മനസ്സിനിണങ്ങാത്ത ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, അങ്ങനെ പോകുന്നു ചർച്ചകൾ.പലരും പൊട്ടി തെറിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്.കമ്പനിയുമായി പൊരുത്തപെടാൻ ആവാതെ വർഷാവർഷം പല കമ്പനിളും മാറി പരീക്ഷിച്ച് ഒടുവിൽ “ദുനിയാ മേ സബ് കമ്പനിക്കോ ഏക്ക് മുഖ് ഹേ വേ ഭയങ്കർ ഹേ” എന്ന് തിരിച്ചറിഞ്ഞ്, പിന്നീട് കിട്ടിയ ജോലിയുമായി പൊരുത്തപെടുന്നവരാണ് ഏറെയും,എല്ലാം ഇട്ടെറിഞ്ഞ് പോയവരും ഉണ്ട്. പക്ഷെ അവരുടെ എണ്ണം കുറവാണന്ന് മാത്രം. മാനസിക സങ്കർഷം, ഹൈ ബീപ്പി...അങ്ങനെ പോകുന്നു. അതിന്റെ ഒന്നും ആവശ്യം ഇല്ലാന്നേ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് പ്രമുഖ ബുദ്ധിജീവിയായ ക്യൂബാ മുകുന്ദൻ അറബിക്കഥ എന്ന സിനിമയിൽ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. അതു പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളു. കാരണം മൂത്രപുരകൾ ഇല്ലാത്ത കമ്പനികൾ ഗൾഫിൽ ഇല്ലല്ലോ

** HR മേഖലയിൽ ജോലി ചെയ്യുന്ന ഒരു ചങ്ങാതിയുമായുള്ള സംഭാഷണത്തിനിടയിൽ വീണു കിട്ടിയ പോസ്റ്റാണിത്.


Sunday, May 12, 2013

പറയാനുള്ളത് ....

          "സ്വപ്നങ്ങളോട്.....
          നിങ്ങളെ ഞാനീ ശ്മ്ശാനത്തിന്റെ
          ആറടി മണ്ണിൽ കുഴിച്ചു മൂടുകയാണ്
          വേദനപ്പിക്കാനായി നിങ്ങളെന്റെ
          ഓർമ്മകളിൽ പോലും ഉയത്തെഴുനേൽക്കരുത്
        
          വിധിയോട്…...
          നീ വേദനയുടെ ക്രൂരമ്പെയ്തെന്റെ
          നെഞ്ച് കൂട് തകർത്തു കൊള്ളു
          എങ്കിലുമവസാന സ്പന്ദനം വരെന്റെ
          ഹൃദയത്തിൽ നിന്ന് സ്നേഹം ഒഴുകികൊണ്ടിരിക്കും

          മരണത്തോട്.......
          ഏറെ നാളായി നീയെന്നെ ഒരുപാട്
          പ്രലോഭിപ്പിക്കുകയാണ്, പക്ഷെ
          ഞാനിപ്പോൾ നിന്നെ പുണർന്നാലത്-
          ഉത്തരവാദിത്വത്തിൽ നിന്നൊളിച്ചോടിയ
          ഭീരുവിന്റെ മുഖമെനിക്ക് തരും
          അതുകൊണ്ട് നീ കാത്തിരുന്നേ പറ്റൂ"

ജീവിതം കൈവിട്ടു പോവുകയാണല്ലോന്ന് തോന്നിയ ഒരു നിമിഷത്തിൽ, ഡയറിയിൽ എഴുതി വെച്ചത്. ജീവിതം അങ്ങനെയാണ് നിനച്ചിരിക്കാതെ നേരത്തായിരിക്കും ഒരു ട്വിസ്റ്റ് വരുന്നത്.. ബട്ട് യാതനകൾ വരുമ്പോൾ,മരണത്തേക്കാൾ ജീവിതത്തോട് കൂടുതൽ സ്നേഹമാണ് തോന്നിയിട്ടുള്ളത്.